Movie Reports

ബാറോസിൽ മോഹൻലാലിനൊപ്പം മകൾ വിസ്മയയും; ആദ്യ സിനിമ പ്രവേശനത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

മലയാള സിനിമയിലെ അതുല്യ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ബറോസ്. ഫാന്റസി 3 ഡി ചിത്രം ആയി എത്തുന്ന ബറോസ് ഈ വര്ഷം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിൽ കൂടിയും വൈറസ് ബാധ ഉണ്ടായതോടെ ഷൂട്ടിംഗ് തുടങ്ങാതെ ഇരിക്കുകയാണ്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.. മോഹൻലാൽ നായകനായി മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഹ സംവിധായകയുടെ വേഷത്തിൽ വിസ്മയ മോഹൻലാൽ കൂടി ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

നേരത്തെ പ്രണവ് മോഹൻലാലും സഹ സംവിധായകൻ ആയതിന് ശേഷം ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തിയത്. താര കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമ ലോകത്തിലേക്ക് എത്തുന്നതിന്റെസന്തോഷത്തിൽ ആണ് ആരാധകരും..

മികച്ച എഴുത്തുകാരി കൂടി ആയ വിസ്മയ നേരത്തെ ഒരു പുസ്തകം പബ്ലിഷ് ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തന്റെ ഫിലിം മേക്കർ ആയ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥാകൃത്ത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Comment