Movie Reports Pranav Mohanlal

ഈ ഫോട്ടോയിൽ പ്രണവ് ഉണ്ട്; കണ്ടുപിടിക്കാമോ എന്ന് വിനീത് ശ്രീനിവാസൻ..!!

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുള്ള സിനിമ ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ പ്രണവിന് നായികയായി എത്തുന്നത്.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ചെന്നൈയിൽ ആണ് ഹൃദയം ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിനൊപ്പം താരം നൽകിയ ക്യാപ്ഷനും ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടെന്നും അദ്ദേഹത്തെ കണ്ടു പിടിക്കാമോ എന്നുമാണ് വിനീത് ശ്രീനിവാസൻ ചോദിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

https://www.facebook.com/565958933461249/posts/2929554973768288/

17 വയസ്സ് മുതലുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.