മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് മോഹൻലാൽ എങ്കിൽ കൂടിയും തെല്ലും അഹങ്കാരം ഇല്ലാതെ ആരാധകർക്കും പ്രേക്ഷർക്ക് ഒപ്പവും ചേർന്ന് നിൽക്കുന്ന ആൾ ആണ് മോഹൻലാൽ. എന്നാൽ അച്ഛനെക്കാൾ സിമ്പിൾ ആണ് മകൻ എന്നാണ് പൊതുവെ പലരും പല താരങ്ങൾ ഉം പറയുന്നത് എങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള ഒരു കാര്യം ഒരു സാധാരണക്കാരൻ പറയുമ്പോൾ ആണ് മോഹൻലാലിന്റെ മകനും മലയാളത്തിലെ യുവനടനുമായ പ്രണവ് മോഹൻലാലിന്റെ വിനയവും എളിമയും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ കഴിയുന്നത്.
ആൽവിൻ ആന്റണി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
ദേ ഇ ഫേട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഒരോ സെമസ്റ്റർ എക്സാം കഴിയുമ്ബോഴും ഒരു ഹംപി യാത്ര പതിവാക്കി.
കാറിലാണ് യാത്ര പതിവുള്ളത് ചെന്നാൽ സാധാരണ ഗോവൻ കോർണറിൽ (ഒരു കഫെ )ആണ് താമസം ാത്രൂം അറ്റാച്ഡ് റൂം.1000രൂപ ഒരു ദിവസം. അതിനു താഴെ 800രൂപയുടെ മുറി പക്ഷെ കോമൺ ബാത്രൂം. അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്.
ബാത്രൂം കോമൺ തന്നെ 1000രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും. ഇടക് ഫുഡ് വാങ്ങാൻ പുറത്തിറങ്ങുമ്പോ ഞാൻ മനസ്സിൽ, കരുതും പാവം പയ്യൻ എന്ന്.
അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ. പുള്ളി ഇറങ്ങി വന്നു. ബ്രോ പ്രണവ് ആണ് പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു.
എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു ബ്രോ എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന്. പിന്നെ ഒരുമിച്ചു ഒരു ചായയും കുടിച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു.
ഒരു തുള്ളി മദ്യമോ കഞ്ചവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു.
തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക്ക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിൻ ടിക്കറ്റ് കിട്ടീട്ടില്ല എങ്ങനേലും പോവും എന്ന്.
എനിക്കുറപ്പായിരുന്നു അയാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു.
ആൽവിൻ അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ. ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്ന് കാണണം ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു.
(അഭിഷേക് ബച്ചൻ മോശകാരൻ എന്നല്ല പോസ്റ്റിന്റെ അർത്ഥം കേട്ടോ )
Leave a Comment
You must be logged in to post a comment.