Mohanlal Special

ജഗതിക്ക് വെച്ച അതിഥി വേഷം മമ്മൂക്ക ചെയ്താൽ സൂപ്പർ എന്ന് മോഹൻലാൽ; പക്ഷെ ചോദിക്കാൻ പേടിയും; സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പിന്നിലെ കഥ..!!

ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയത്. ജഗദീഷ് മണിയൻ‌പില്ല രാജു മമ്മൂട്ടി എം. ജി. സോമൻ അശോകൻ സുചിത്ര മുരളി എന്നിവരോടൊപ്പം മോഹൻലാൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. പി. വെങ്കിടേഷാണ് ഗാനങ്ങൾ രചിച്ചത് പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ നൽകി.

തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു യുവതിയുടെ കൊലപാതക രഹസ്യത്തിൽ കുടുങ്ങിയ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിൽ കൂടുതൽ ഭാഗവും ചിത്രീകരണം നടത്തിയത് ട്രെയിനിൽ തന്നെ ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത് ജഗതി ശ്രീകുമാറിനെ ആയിരുന്നു.

എന്നാൽ മോഹൻലാൽ കഥ കേട്ട സമയത്ത് ആ വേഷം മമ്മൂട്ടി ചെയ്താൽ നന്നായിരിക്കും എന്നുള്ള അഭിപ്രായം പറയുക ആയിരുന്നു. മമ്മൂട്ടി ആ വേഷം ചെയ്യാൻ എത്തിയ കഥ ഡെന്നിസ് ജോസഫ് പറയുന്നത് ഇങ്ങനെ..

ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ മോഹൻലാൽ ആണ് ഈ റോൾ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. ലാൽ നായകനായ സിനിമയിൽ അദ്ദേഹം അഭിനയിക്കുമോ എന്നായി ഞാൻ. ഒന്നു സംസാരിച്ചുനോക്കാൻ ലാൽ പറഞ്ഞു. എന്നാൽ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാൻ ഞാൻ പറഞ്ഞു.

മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാൽ പറഞ്ഞു. മോഹൻലാലിന്റെ അഭിപ്രായത്തെക്കുറിച്ച് സംവിധായകൻ ജോഷിയോട് സംസാരിച്ചു. അദ്ദേഹത്തിന് സമ്മതമായിരുന്നെങ്കിലും മമ്മൂട്ടിയെ വിളിക്കാൻ ബദ്ധിമുട്ടുണ്ടെന്ന് ജോഷിയും പറഞ്ഞു. ഒടുവിൽ ഡെന്നീസ് ജോസഫ് തന്നെയാണ് മമ്മൂട്ടിയെ വിളിച്ച് സംസാരിക്കുകയായിരുന്നു. അന്ന് മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു അദ്ദേഹം.തന്റെ കൈയിലുള്ള കഥകൾ എല്ലാം മമ്മൂട്ടി കേട്ടിട്ടുണ്ട്.

ജഗതിക്ക് കൊടുക്കാൻ ഇരുന്ന റോൾ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തിൽ അഭിനയിക്കുമോ? എന്ന് മമ്മൂട്ടിയെ വിളിച്ച് ചോദിച്ചു. അതിനെന്താ ചെയ്യാലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ചീത്തവിളിയാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ ഉത്തരം കേട്ട് ഞെട്ടിപ്പോയെന്നുമാണ് ഡെന്നീസ് ജോസഫ് പറയുന്നത്.

Leave a Comment