താൻ ഒരു മോഹൻലാൽ ആരാധിക ആണെന്ന് നടിയും മോഡലുമായ നേഹ റോസ്. നിരവധി പരസ്യ ചിത്രങ്ങളിൽ മോഡൽ ആയിട്ടുള്ള താരം കഴിഞ്ഞ 8 വർഷമായി മോഡൽ രംഗത്ത് സജീവം ആണ്. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളുടെ ഭാഗം ആയിട്ടുള്ള നേഹ വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി സിനിമയിലേക്ക് ചുവടു വെക്കുക ആണ്. ഇപ്പോൾ താരം നൽകി പുതിയ അഭിമുഖത്തിൽ ആണ് താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്ന് താരം പറയുന്നത്.
നേഹ റോസിന്റെ പറയുന്നത് ഇങ്ങനെ..
ഒട്ടേറെ താരങ്ങളെ തനിക്ക് ഇഷ്ടം ആണ്. ഓരോ നടന്മാരിൽ നിന്നും നടിമാരിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. എന്നാലും എനിക്ക് ഏറെ ഇഷ്ടം മോഹൻലാൽ സാറിനോട് ആണ്. അദ്ദേഹം ഒരു കമ്പ്ലീറ്റ് ആക്ടർ ആണ്. അദ്ദേഹം ക്യാമറക്ക് മുന്നിൽ എത്തിയാൽ ഒട്ടും കോൺഷ്യസ് അല്ലെന്ന് നേഹ പറയുന്നു.