നിയമത്തിൽ ബിരുദം നേടിയ മലയാളത്തിലെ അഭിനയേത്രികളിൽ ഒരാൾ ആണ് മുത്തുമണി. 2006 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ രസതന്ത്രം എന്ന ചിത്രത്തിൽ കൂടിയാണ് മുത്തുമണി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്ത താരം ഇന്നും മലയാളത്തിൽ തിരക്കേറിയ സഹ നടിമാരിൽ ഒരാൾ ആണ്. രസതന്ത്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അയൽവാസിയും അദ്ദേഹത്തിനോട് പ്രേമം തോന്നുന്ന പെൺകുട്ടിയുടെ വേഷത്തിൽ ആണ് മുത്തുമണി എത്തിയത്.
എന്നാൽ ആ ചിത്രത്തിലേക്ക് താൻ എത്തുന്നതിന് സംവിധായകൻ സത്യൻ അന്തിക്കാടിന് മുന്നിൽ വെച്ച ഡിമാന്റിനെ കുറിച്ച താരം പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ..
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്. എന്നാൽ കോളേജിൽ അറ്റൻഡൻസ് വളരെ കർശനമായതിനാൽ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാർ വിളിച്ചപ്പോൾ അഭിനയിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ ശനിയും ഞായറും മാത്രമേ അഭിനയിക്കാൻ വരുള്ളൂ എന്ന ഡിമാന്റ് താൻ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു. ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാൻ രസതന്ത്രത്തിൽ അഭിനയിച്ചത്.
അതിന്റെ എല്ലാ ക്രെഡിറ്റും സത്യൻ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോൾ തമാശയായി സാർ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ” താരം പറയുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം എത്തിയത് ഭരത് ഗോപി ഇന്നോസ്ന്റ് എന്നിവർ ഒക്കെ ആയിരുന്നു. അവർക്ക് ഒപ്പം സീനുകളിൽ അഭിനയിക്കാനും താൻ ഇതേ രീതിയിൽ ശനിയും ഞായറും മാത്രമാണ് എത്തിയത് എന്ന് മുത്തുമണി പറയുന്നു.
Leave a Comment
You must be logged in to post a comment.