Fans Posts

ബെയിലിക്കൊപ്പം മാസ്സ് ലുക്കിൽ ലാലേട്ടൻ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!

മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് മോഹൻലാൽ. ലോക്ക് ഡൌൺ ആയതോടെ ബിഗ് സ്‌ക്രീനിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മരക്കാർ അറബിക്കലിന്റെ സിംഹം റിലീസ് മാറ്റി വെക്കുക ആയിരുന്നു. രാജ്യം കൊറോണ ഭീതിയിലും അതിനൊപ്പം ജാഗ്രതയിലും നിന്നപ്പോൾ സാമൂഹിക ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും അതോടൊപ്പം സഹായങ്ങളുമായി മോഹൻലാൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ലോക്ക് ഡൌൺ സമയത് സ്വകാര്യ ചാനൽ ഷോയുടെ ഷൂട്ടിഗുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരുന്നു മോഹൻലാൽ അവിടെ തന്നെ ലോക്ക് ഡൌൺ ആയതോടെ തുടരുക ആയിരുന്നു. മകൻ പ്രണവ് മോഹൻലാലും മോഹൻലാലിനൊപ്പം ചെന്നൈ വീട്ടിൽ ഉണ്ട്. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. ലോക് ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ചും നടന്‍ വിളിച്ചിരുന്നു. കൂടാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായും സൂപ്പര്‍താരം രംഗത്തെത്തിയിരുന്നു.

വളര്‍ത്തുനായ ബെയിലിക്കൊപ്പമുളള ചിത്രങ്ങളാണ് ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

Bailey ❤️

Posted by Mohanlal on Saturday, 20 June 2020

Leave a Comment