Mohanlal Special

മോഹൻലാൽ നായകനായ ഞങ്ങളുടെ സിനിമ പരാജയമാകുമെന്ന് ശ്രീനി പറഞ്ഞു; പക്ഷെ സംഭവിച്ചത് അങ്ങനെയല്ല; സത്യൻ അന്തിക്കാട് പറയുന്നു..!!

മലയാളികൾക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ തന്ന കൂട്ടുകെട്ട് ആണ് മോഹൻലാൽ – ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. നാട്ടിൻപുറത്തെ നന്മകൾ നിറഞ്ഞ ചിത്രങ്ങൾ എന്നും സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് 1987 ൽ പുറത്തിറക്കിയ ചിത്രം ആയിരുന്നു നാടോടിക്കാറ്റ്. മോഹൻലാലിനൊപ്പം ശോഭനയും ശ്രീനിവാസനും ആണ് പ്രധാന വേഷത്തിൽ എത്തിയത്. ദാസനും വിജയനും ആയി ഇരുവരും എത്തിയ ചിത്രത്തിന് പിൽക്കാലത്ത്‌ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എത്തിയിരുന്നു.

കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. എന്നാൽ ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശ്രീനിവാസന് ഇത് വിജയിക്കും എന്നുള്ള പ്രതീക്ഷ ഇല്ലായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

റിലീസിന് മുന്നേ നാലോ അഞ്ചോ വട്ടം കണ്ട ശ്രീനിവാസൻ ചിത്രത്തിന് വേണ്ടത്ര നർമ്മരസം ഇല്ല എന്നും വിജയം നേടാനുള്ള സാധ്യത ഇല്ല എന്നും ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞു. എന്നാൽ സത്യൻ അന്തിക്കാട് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു.

“നാടോടിക്കാറ്റ് നാലും അഞ്ചും തവണ കണ്ട ശേഷമാണ് ശ്രീനിവാസൻ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. എനിക്ക് തോന്നുന്നില്ല ഇത് കണ്ടിട്ട് ആളുകളൾ ചിരിക്കുമെന്നു. ഈ സിനിമ രക്ഷപ്പെടാൻ പ്രയാസമാണെന്നായിരുന്നു ശ്രീനിയുടെ കമന്റ്. അപ്പോൾ ഞാൻ ശ്രീനിവാസന് ഒരു മറുപടി കൊടുത്തിരുന്നു. നമ്മൾ ഇപ്പോൾ തന്നെ ഇത് നാലും അഞ്ചും തവണ കണ്ടു കഴിഞ്ഞു അതിന്റെ പ്രശ്നമാണ്. ‘നാടോടിക്കാറ്റ്’ സിനിമ ഇറക്കുന്നത് അവർക്ക് ഒരു തവണ കാണാൻ വേണ്ടി മാത്രമാണ്. അങ്ങനെയുള്ള പ്രേക്ഷകർക്ക് ഇത് ഇഷ്ടമായികൊള്ളും. എന്റെ അന്നത്തെ മറുപടിയിൽ ശ്രീനിവാസൻ പൊട്ടിച്ചിരിച്ചു.

Leave a Comment