News

പ്രതിഫലത്തുകയിൽ വമ്പൻ കുറവ് വരുത്തി മോഹൻലാൽ; മലയാള സിനിമക്ക് മാതൃകയായി വീണ്ടും ലാലേട്ടൻ..!!

മലയാള സിനിമ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാൻ ശ്രമിക്കുമ്പോൾ ലോക്ക് ഡൌൺ കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത മോഹൻലാൽ , ജോലി ഇല്ലാതെ വീട്ടിൽ തന്നെ ആയിപോയ സിനിമയിലെ ദിവസക്കൂലി തൊഴിലാളികൾക്ക് സഹായമായി പത്ത് ലക്ഷം രൂപയോളം നൽകിയിരുന്നു.

ഇപ്പോൾ പ്രതിസന്ധി മറികടന്ന് ഷൂട്ടിംഗ് ആരംഭിക്കുമ്പോഴും മോഹൻലാൽ തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഉള്ള സഹായങ്ങളുമായി എത്തിയിരിക്കുകയാണ്. കൊറോണ മൂലം നിർമാണ ചിലവുകൾ കൂടിയപ്പോൾ പ്രതിഫലം കുറിച്ചിരിക്കുകയാണ് ലാലേട്ടൻ.

മോഹൻലാലിന്റെ ‘ദൃശ്യം 2’ ഉൾപ്പെടെ 11 പുതിയ ചിത്രങ്ങളുടെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണു നിർവാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തിനു മുൻപു ചെയ്ത സിനിമയിൽ ലഭിച്ചതിനെക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹൻലാൽ ദൃശ്യം 2 ൽ അഭിനയിക്കുന്നത്.

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിർമാതാക്കളുടെ സംഘടനയുടെ അഭ്യർഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാൻ തയാറായത്.

Leave a Comment