Fans Posts

മോഹൻലാലും ഫഹദ് ഫാസിലും ഒന്നിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ; സത്യം ഇത്..!!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററിന്റെ സത്യാവസ്ഥ ഇങ്ങനെ. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം പൃഥ്വിരാജ് സുകുമാരൻ. ഗ്യാങ്‌സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിലും മോഹൻലാലും. ദി ഗ്യാങ്സ്റ്റർ കോപ്പ് ആൻഡ് ദി ഡെവിൾ എന്നാണ് പോസ്റ്ററിൽ ചിത്രത്തിന്റെ പേര്. പോസ്റ്റർ പ്രചരിച്ചതോടെ അങ്ങനെ ഒരു കൂട്ടുകെട്ടിൽ ഒരു ചിത്രം എല്ലാവരും പ്രതീക്ഷിക്കാൻ തുടങ്ങി. എന്നാൽ കുറച്ചു പേർക്ക് സംഭവം എന്താണ് എന്ന് മനസിലായി.

2019 ൽ പുറത്തിറങ്ങിയ ഇതേ പേരിൽ ഉള്ള ഒരു കൊറിയൻ ആക്ഷൻ ചിത്രം കണ്ടവർക്ക് കാര്യങ്ങൾ വേഗത്തിൽ മനസിലായി. ഡോൺ ലീ എന്ന മഡോങ് സിയോക്കിന്റെ കടുത്ത ആരാധകർ എന്തായാലും ഈ പോസ്റ്റർ കണ്ടു ഞെട്ടിയവരുടെ കൂട്ടത്തിൽ ഇല്ല. ലൂസിഫര്‍ സീക്വല്‍ എമ്പുരാന് മുമ്പ് ഫഹദ് ഫാസിലിനെ ഗ്യാംഗ്സ്റ്ററായും മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനായും അവതരിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്‍ പുതിയ സിനിമയിലേക്ക് കടന്നുവെന്ന അഭ്യൂഹവും ഈ പോസ്റ്ററിനൊപ്പം ഉണ്ടായിരുന്നു.

സമീപ ദിവസങ്ങളില്‍ ഫഹദ് ഫാസിലും പൃഥ്വിരാജും തമ്മിലുണ്ടായ കൂടിക്കാഴ്ചയും ഇത്തരമൊരു സിനിമയുടെ സാധ്യതയായി വ്യാഖ്യാനിക്കപ്പെട്ടു. പോസ്റ്റര്‍ ഡിസൈനിംഗിലും ഫാന്‍ മേയ്ഡ് ട്രെയിലറുകളിലും മാഷപ്പുകളിലുമൊക്കെ മിടുക്ക് കാട്ടി ഞെട്ടിക്കുന്നവരില്‍ ചിലര്‍ ഇതുപോലൊരു സിനിമ മലയാളത്തില്‍ വന്നാല്‍ പൊളിക്കുമെന്ന് ചിന്തിച്ചപ്പോള്‍ പിറന്നതാണ് ഈ കണ്‍സെപ്റ്റ് പോസ്റ്റര്‍. പോസ്റ്ററിനൊപ്പം ക്രെഡിറ്റ് ലിസ്റ്റിലുള്ളത് ലൂസിഫറിന്റെ അതേ ടീമും.

അതിനൊപ്പം മോഹന്‍ലാലുമായി സിനിമകളുടെ പേരില്‍ താരതമ്യം ചെയ്യപ്പെടുന്ന ട്രെയിന്‍ ടു ബുസാന്‍ താരം ഡോണ്‍ ലീയുടെ സിനിമ ആരാധകര്‍ മലയാളത്തിലൊന്ന് ചിന്തിച്ച് നോക്കിയതുമാണ് ഈ പോസ്റ്ററിന്റെ പിറവിക്ക് പിന്നില്‍. ഈ പോസ്റ്റര്‍ പ്രചോദനമായി കണ്ട് മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന മാസ് സിനിമ പൃഥ്വിരാജ് ആലോചിച്ചെങ്കിലെന്ന് ഇരുവരുടെയും ഫാന്‍സ് ആഗ്രഹിക്കുന്നുണ്ട്.

പോസ്റ്റര്‍ ഷെയര്‍ ചെയ്ത പേജുകളിലെയും ഗ്രൂപ്പുകളിലെയും കമന്റുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് ആണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിട്ടുണ്ട്. റാം ആണ് മോഹന്‍ലാലിന്റെ ഇനി പൂര്‍ത്തിയാകാനുള്ള സിനിമ. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് പൂർത്തി ആയ ചിത്രം.

Leave a Comment