Video Gallery

പുത്തൻ ചിത്രങ്ങൾ ഷൂട്ടിംഗ് ആരംഭിക്കുന്നു; ഫിറ്റ്നസ് വീണ്ടെടുക്കാൻ മോഹൻലാൽ..!!

മലയാളത്തിലെ അതുല്യ നടൻ ആണ് മോഹൻലാൽ. ഒരുകാലത്ത് മോഹൻലാലിന് തടി അൽപ്പം കൂടുതൽ ആയിരുന്നു എങ്കിൽ കൂടിയും കുറെ കാലങ്ങൾ ആയി മോഹൻലാൽ അഭിനയത്തിനൊപ്പം ഫിറ്റ്നസിനും വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. ചെന്നൈ സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് ആയി പോയ മോഹൻലാൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ചെന്നൈയിൽ വീട്ടിൽ കുടുങ്ങുക ആയിരുന്നു.

ഹൃദയം ഷൂട്ടിങ്ങിന് ചെന്നൈയിൽ ആയിരുന്ന പ്രണവും മോഹൻലാലിനൊപ്പം ഉണ്ട്. ഇതിനിടെ സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഓഗസ്റ്റ് 17 ന് തൊടുപുഴയിൽ ആരംഭിക്കും എന്ന തരത്തിൽ വാർത്തകളുണ്ട്. എന്നാൽ ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങില്ല എന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ  മോഹൻലാലിന്റെ  ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറലാകുകയാണ്.

മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പുറത്ത് വിട്ടത്. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ചെന്നൈയിൽ തന്നെയാണ് അദ്ദേഹം . ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്.

Leave a Comment