1990 ൽ മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്തു എത്തിയ ചിത്രം ആയിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മമ്മൂട്ടി മമ്മൂട്ടി ആയി തന്നെ എത്തിയ ചിത്രത്തിൽ കൂടുതൽ ഭാഗങ്ങളും ചിത്രീകരണം നടത്തിയത് ട്രെയിനിൽ ആയിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെ ഉള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
മോഹൻലാൽ കള്ളു കുടിച്ചു നടത്തുന്ന കൊപ്രയങ്ങളും ചേഷ്ടകളും അന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ടോണി കുരിശിങ്കൽ എന്ന കഥാപാത്രം മോഹൻലാൽ ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവികതയെ കുറിച്ച് ജോഷി വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നമ്പര്‍ 20 മദ്രാസ് മെയില്‍ കണ്ട ശേഷം നടി സരിത തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംവിധായകന് ജോഷി വെളിപ്പെടുത്തിയിരുന്നു.
സിനിമയില്‍ ടോണി കുരിശ്ശല് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോഴുണ്ടായ സ്വഭാവികതയെ കുറിച്ച് പറയുകയാണ് സംവിധായകന്. മോഹന്‍ലാല്‍ മദ്യപിച്ചാണോ ആ ചിത്രത്തില്‍ അഭിനയിച്ചതെന്ന് നടി സരിത തന്നോട് ചോദിച്ചതായി ജോഷി പറയുന്നു. ഇതിന് താന്‍ നല്കിയ മറുപടിയും സംവിധായകന് തുറന്നുപറഞ്ഞു.
‘സിനിമ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന സമയം ഞാന്‍ ഒരു യാത്രയ്ക്ക് ഏയര്‍പോര്‍ട്ടില്‍ നില്‍ക്കുകയാണ്. അവിടെ വെച്ച് നടി സരിതയെ കണ്ടു. അവര്‍ സിനിമ കണ്ടിരുന്നു. അവര്‍ എന്നോട് ചോദിച്ചു മോഹന്‍ലാല്‍ ശരിക്കും മദ്യപിച്ചിട്ടാണോ അഭിനയിച്ചതെന്ന്. സത്യം എന്താണെന്ന് വെച്ചാല്‍ ആയൂര്‍വേദ ചികില്‍സയുടെ ഭാഗമായി മാസങ്ങളായി മോഹന്‍ലാല്‍ പഥൃത്തില് ആയിരുന്ന സമയത്താണ് ചിത്രീകരണം. ഞാനീകാര്യം ചിരിയോടെ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ലാലിന്റെ അഭിനയത്തിന് – ജോഷി പറയുന്നു.