മലയാളത്തിന്റെ ഏറ്റവും വലിയ സിനിമ നിർമാണ ബാനർ ആയി മാറിക്കഴിഞ്ഞു മോഹൻലാലിന്റെ ചിത്രം മാത്രം നിർമ്മിക്കുന്ന ആശിർവാദ് സിനിമാസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന ചിത്രം എന്ന് ബിഗ് സ്ക്രീനിൽ തെളിഞ്ഞാൽ ആരാധകർക്ക് ആവേശം ഡബിൾ മടങ്ങു ആണ്.
മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രങ്ങൾ ഒരുക്കുന്നത് ആശിർവാദ് സിനിമാസ് തന്നെ ആണ്. 100 കോടിക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത്. ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകും. അതുപോലെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 3 ഡിയിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
കൂടാതെ പൃഥ്വിരാജ് മോഹൻലാൽ ടീം ഒന്നിക്കുന്ന ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ. ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നിവ ആണ് ഇനി വരാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഇപ്പോൾ വീ ഷാൽ ഓവർ കം എന്ന ചാനലിന് ആന്റണി പെരുമ്പാവൂർ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ലേറ്റസ്റ്റ് ഇന്റർവ്യൂ ചുരുക്കത്തിൽ..
മാർച്ച് 26 നു ലോകമെമ്പാടും റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കുഞ്ഞാലി മരക്കാർ.. എല്ലാ തിയേറ്റർകളിലും 12 മണിക്ക് ഷോ തുടങ്ങി റെഗുലർ ഷോ ഉൾപ്പടെ രാവിലെ ഏഴുമണിക്ക് മുൻപായി 750 ഷോയൊളം ആയിരുന്നു ചാർറ്റ് ചെയ്തിരുന്നത് ഇപ്പൊ എല്ലാം ഇങ്ങനെ ആയതു നല്ലതിനാണന്ന് വിശ്വസിക്കുന്നു… എല്ലാം പഴയത് പോലെ ആയതിന് ശേഷം അദ്യം പ്ലാൻ ചെയ്ത പോലെ 45 രാജ്യങ്ങളിൽ മരക്കാർ വരും. മലയാളത്തിൽ കെട്ടി കിടക്കുന്ന സിനിമകൾ റിലീസ് ആയതിനു ശേഷമേ ആശിർവാദിന്റെ സിനിമ വരൂ. ആശിവാദിന്റെ അടുത്ത റിലീസ് മരക്കാർ ആയിരിക്കും പക്ഷെ കോവിഡ് നീണ്ടു പോയാൽ ആദ്യം ദൃശ്യം 2 വരും.
വർഷങ്ങൾക്ക് മുൻപേ ഞാൻ ജീത്തുവിനോട് ദൃശ്യത്തിന് രണ്ടാം ഭാഗം ചെയ്യാൻ അവശ്യപെട്ടിരുന്നു പക്ഷെ ജീത്തുവിനൊരു താൽപ്പര്യം ഉണ്ടായിരുന്നില്ല. ജോർജ്കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന രീതിയിൽ പലരുടെയും മനസ്സിൽ പല കഥകളുമുണ്ട് പക്ഷെ ഇപ്പൊ ദൃശ്യം 2 എടുക്കാൻ കാരണം ഒരാൾക്കും ചിന്തിക്കാൻ കഴിയാത്ത കാര്യം ജീത്തുവിന് കിട്ടിട്ടുണ്ട്. രണ്ടാം ഭാഗമാണ് സൂക്ഷിച്ചു ചെയ്യണം. ചില സിനിമകൾ വിജയിച്ചെ പറ്റൂ ആ ഗണത്തിൽ ആണ് ദൃശ്യം 2. സെപ്റ്റംബർ 14 ന് ഷൂട്ടിംഗ് തുടങ്ങും.
വാണിജ്യപരമായി ആശിർവാദ് എന്ന ബാനറിനെ ഒരുപാട് മാറ്റി മറിച്ച ചിത്രമാണ് ലൂസിഫർ.. മുരളിയും ഞാനും പൃഥ്വിയും എമ്പുരാന്റെ അടുത്ത സ്റ്റെപ്പിലേക്കു കടന്നു ഷൂട്ടിംഗ് കാസ്റ്റിംഗ് മറ്റു കാര്യങ്ങൾ എല്ലാം ഡിസ്ക്ഷനിൽ ആണ് എല്ലാം വൈകാതെ അറിയിക്കും. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും ഒരു ലക്ഷ്യമെയുള്ളൂ മോഹൻലാൽ സാറിനെ വെച്ചു സിനിമ എടുക്കണം അത് വലിയ വിജയമാക്കണം.
മമ്മൂട്ടി സാറിനടക്കകം ഞങ്ങളെ അറിയുന്ന എല്ലാവർക്കും അറിയാം ലാൽ സാറിനെ വെച്ചു വലിയ വിജയങ്ങൾ ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യംമെന്ന്. ആശിർവാദ് സിനിമാസിന്റെ ആ സിനിമ എന്നാണ് റിലീസ് ചെയ്യുന്നേ എന്ന രീതിയിൽ സാധാരണക്കാരായ ജനങ്ങൾകിടയിൽ സംസാരമാവണ്ണം അത്തരം സിനിമക്കളെ ആശിർവാദ് ഏറ്റെടുക്കൂ.. ആന്റണി പെരുമ്പാവൂർ പറയുന്നു. ഇന്റർവ്യൂവിന്റെ പൂർണ്ണ രൂപം കാണാം..
"Chat with ANTONY PERUMBAVOOR", presented by Cochin Kalabhavan London.
Posted by We Shall Overcome on Monday, 31 August 2020
Leave a Comment
You must be logged in to post a comment.