Location Movie Reports

ബറോസ് ചിത്രീകരണം ജൂണിൽ ആരംഭിക്കും; ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി മോഹൻലാൽ..!!

അഭിനയ ലോകത്തിൽ കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി തിളങ്ങി നിൽക്കുന്ന മോഹൻലാൽ എന്ന വിസ്മയം. നടനായി എത്തിയതിനൊപ്പം തന്നെ ഗായകനായും നിർമാതാവും ഒക്കെ മലയാള സിനിമയിലെ വേറിട്ട തലങ്ങളിൽ സഞ്ചരിച്ചപ്പോൾ ഇനി എത്താൻ പോകുന്നത് സംവിധായകൻ എന്ന കുപ്പായത്തിൽ ആയിരിക്കും.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വരവിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ മെയ്യിൽ പറഞ്ഞത് എങ്കിൽ കൂടിയും കാലം ഇത്രയും ആയിട്ടും പിന്നീട് ആ ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാതെ ആരാധകർ പോലും മറന്നു തുടങ്ങിയപ്പോൾ ആണ് മോഹൻലാൽ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70 എം എം ചിത്രം പടയോട്ടം ആദ്യ 3 ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് ലാലേട്ടൻ മനസ്സ് തുറന്നത്.

ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ ആരംഭിക്കും. ഗോവയിലും കേരളത്തിലുമായിട്ടാണ് പ്രധാനമായും ഷൂട്ടിംഗ് നടത്തുക. ഒരു 3 ഡി ചിത്രമായതിനാൽ തന്നെ കുറെ ഭാഗങ്ങൾ സ്റ്റുഡിയോക്ക് അകത്തും ചിത്രീകരിക്കേണ്ടി വരും.

ഇന്ത്യൻ സിനിമയിലെ പ്രധാന താരങ്ങൾക്ക് ഒപ്പം വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രം ആയിരിക്കും ബറോസ്.