Mohanlal Special

എന്റെ സീൻ വരുമ്പോൾ സ്ത്രീകൾ പറയും അയ്യോ കാലൻ വരുന്നുണ്ടെന്ന്; അമ്മയുടെ ഉള്ള് പിടഞ്ഞിരിക്കും; മോഹൻലാൽ ഇതുവരെ പറയാത്ത സംഭവം..!!

മലയാള സിനിമയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി അഭിനയ ലോകത്തിൽ ഉള്ള വിസ്മയം ആണ് മോഹൻലാൽ. അഭിനയം കൊണ്ട് മാജിക്കുകൾ കാണിച്ച അഭിനേതാവ്. മോഹൻലാൽ അഭിനയ കലയിൽ എതിരാളികൾ ഇല്ലാതെ ബഹുദൂരം മുന്നേറിക്കഴിഞ്ഞപ്പോഴും തന്റെ ആദ്യ ചിത്രം റിലീസ് ചെയ്ത സമയത്ത് ഉണ്ടായ അനുഭവം പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വെളിപ്പെടുത്തി ഇരിക്കുക ആണ്.

” മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ റിലീസ് പരസ്യം മാതൃഭൂമി പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛനും അമ്മയ്ക്കുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആദ്യ ദിവസം തന്നെ അവര്‍ സിനിമ കാണാന്‍ പോയി. എന്റെ സീനുകള്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന്‍ വരുന്നുണ്ട് അത് കേട്ടപ്പോള്‍ അമ്മയുടെ ഉള്ള് ശരിക്കും പിടഞ്ഞിരിക്കും. അച്ഛനും നല്ല വിഷമമുണ്ടായിരുന്നുവെന്നു അമ്മ പിന്നീട് പറഞ്ഞു.

നരേന്ദ്രന്‍ എന്നെക്കൊണ്ട് പോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നു പോയിട്ടും നരേന്ദ്രനോട്‌ എനിക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി എന്നും നരന്ദ്രന്‍ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

Leave a Comment