Mohanlal Special

ഷൂട്ടിംഗ് കഴിഞ്ഞ് വിരളമായി വീട്ടിലെത്താറുള്ള മമ്മൂട്ടിയിൽ നിന്ന് ബാപ്പക്ക് അറിയേണ്ടിയിരുന്നത് ഒരാളുടെ മാത്രം കാര്യമായിരുന്നു; സാക്ഷാൽ മോഹൻലാലിന്റെ..!!

മോഹൻലാലിനെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു അനുഭവം പങ്കു വെച്ച് മമ്മൂട്ടിയുടെ സഹോദരൻ. ഇബ്രൂസ്‌ ഡയറി ബൈ ഇബ്രാഹിം കുട്ടിയിൽ കൂടി ആണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടയിൽ വല്ലപ്പോഴും വീട്ടിൽ എത്തുന്ന മമ്മൂട്ടിയും നിന്നും വാപ്പ അറിയാൻ ആഗ്രഹിച്ചിരുന്നത് മോഹൻലാലിന്റെ വിശേഷങ്ങൾ ആയിരുന്നു എന്ന് തന്റെ വ്ലോഗിൽ കൂടി ഇബ്രാഹിംകുട്ടി പറയുന്നു. എത്ര കാലം കണ്ടാലും മതിവരാത്ത കൊതിതീരാത്ത മോഹിപ്പിക്കുന്ന തരത്തിൽ ഉള്ള ആൾ ആണ് മോഹൻലാൽ.

ഒരു പക്ഷെ കേൾക്കുന്ന നിങ്ങൾക്ക് അവിശ്വസനീയമോ അതിശയമോ ആയി തോന്നാം. പണ്ട് ഇച്ചാക്ക മദ്രാസിൽ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ കാത്തിരിക്കും.

രാത്രി വൈകി ആയിരിക്കും വരുന്നത്. വാപ്പ ഉമ്മയോട് പറഞ്ഞു മമ്മൂട്ടിക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കി വെക്കും. ഇച്ചാക്ക വന്നു കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചു കഴിക്കും.

അതൊക്കെ കഴിഞ്ഞു ഇച്ചാക്കയോട് വാപ്പ വിശേഷങ്ങൾ ചോദിക്കും. ഏത് സിനിമയാണ് എന്നൊന്നും ചോദിക്കില്ല. വാപ്പ പലപ്പോഴും ചോദിക്കുന്നു ഒന്ന് ലാലിനെ കുറിച്ച് ആയിരിക്കും. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്.

ഇച്ചാക്ക പറയും മദ്രാസിൽ വേറെ ഏതോ പദത്തിന്റെ ഷൂട്ടിംഗ് ഇത് ആണെന്ന്. അപ്പോൾ ബാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാവും അല്ലെ എന്ന്.. ഞങ്ങൾ നിന്നെ നോക്കിയിരിക്കും പോലെ.. അത്ര ഇന്റിമസിയോടെ ആണ് വാപ്പ ലാലിനെ കുറിച്ച് സംസാരിക്കുക.

https://youtu.be/jHhg4FUcs1E

Leave a Comment