തെന്നിന്ത്യൻ സിനിമ ലോകത്തിലെ അഭിനയ കുലപതികൾ ആണ് മോഹൻലാലും കമൽ ഹസനും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ. അഭിനയ ലോകത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ട താരങ്ങൾ ആണ് ഇരുവരും. ഉന്നൈപ്പോൽ ഒരുവൻ എന്ന ചിത്രത്തിൽ കൂടി ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടും ഉണ്ട്. മോഹൻലാൽ എന്ന താരത്തിന് അഭിനയിക്കാൻ അറിയില്ല എന്നാണ് കമൽ ഹാസൻ പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഉന്നൈപ്പോൽ ഒരുവനിലൂടെയാണ് ഞാനും ലാൽ സാറും ഒന്നിച്ചത്. എന്റെ അനുഭവത്തിൽ അഭിനയിക്കാനറിയാത്ത നടൻ ആണ് ലാൽ സർ. ബീഹെവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ.. നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്ന് കരുതുക.
വിശേഷങ്ങൾ പരസ്പരം ചോദിച്ചറിയും അതുപോലെയാണ് സാറിന്റെ അഭിനയം. വല്ലാത്ത ഒരു ഒഴുക്കും താളവും പെരുമാറ്റത്തിൽ കാണും. ലോക സിനിമയിലെ മഹാ നടന്മാർക്കൊപ്പം ഇതാ മലയാളത്തിന്റെ അഭിനയ ഗോപുരം എന്ന് കാണിച്ചു കൊടുക്കാൻ എനിക്ക് മറ്റൊരാളെ ചിന്തിക്കേണ്ട ആവശ്യം ഇല്ല.
Leave a Comment
You must be logged in to post a comment.