Mohanlal Special

മോഹൻലാലിൽ കണ്ട ഏറ്റവും വലിയ മേന്മ ഇതാണ്; ഫാസിൽ പറയുന്നു..!!

മോഹൻലാൽ എന്ന അതുല്യ നടനെ അഭിനയ ലോകത്തിന് സമ്മാനിച്ച സംവിധായകൻ ആണ് ഫാസിൽ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മോഹൻലാൽ അഭിനയ ലോകത്തിലെക്ക് എത്തുന്നത്. വില്ലൻ ആയി മലയാളം സിനിമയിൽ എത്തിയ നമ്മുടെ സ്വന്തം ലാലേട്ടൻ തുടർന്ന് സഹ നടൻ ആയും നായകനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി.

സംവിധായകൻ ഫാസിൽ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ..

ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ സെറ്റിൽ വരുമ്പോൾ ലാലിൽ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാൽ തന്നെ സ്വയം ഒഴിച്ചു നിര്ത്തും, മണിച്ചിത്രത്താഴിന്റെ സെറ്റിൽ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകൻ ചേട്ടന് നല്ല തിരക്കുളള സമയമാണ്. തിലകൻ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോൾ സീൻ എടുക്കാൻ ഞാൻ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ എടുക്കാൻ നിർബന്ധിതനായി.

ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാൻ ഞാൻ ലാലിന്റെ സഹായം തേടി. ഉടനെ ലാലിന്റെ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോൾ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വെച്ചിരിക്കുകയാണ്.

അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരുപക്ഷേ ലാലിൽ ഒരു സംവിധായകൻ ഉളളത് കൊണ്ടാവും അദ്ദേഹം മാറിനിന്നതും. മോഹൻലാലിൽ കണ്ടിട്ടുളള എറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസിൽ പറയുന്നു. നടൻ എന്നതിനെക്കാൾ ചലച്ചിത്രകാരൻ എന്ന നിലക്കാണ് മോഹൻലാൽ കഥ കേൾക്കുന്നത് എന്നും ഫാസിൽ പറഞ്ഞു.

Leave a Comment