ബോക്സ് ഓഫീസിൽ റെക്കോർഡുകൾ മാത്രമല്ല സോഷ്യൽ മീഡിയ ശക്തിയും തങ്ങൾക്ക് തന്നെ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാലും ലാലേട്ടന്റെ ആരാധകരും. ഒരു റെക്കോർഡ് കൂടി തന്റെ പേരിൽ ആക്കിയ മോഹൻലാൽ. മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് മോഹൻലാൽ എന്ന താരം തന്റെ ഇരുപത്തിയാറാം വയസിൽ ഉയർന്നത് രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ജൂലൈ 17 1986 ആയിരുന്നു രാജാവിന്റെ മകൻ റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 34 വർഷം പൂർത്തിയാക്കിയ ചിത്രം. അന്ന് ഉണ്ടാക്കിയ ആവേശം ഒട്ടും കൈമോശം വരുത്താത്ത രീതിയിൽ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത്. #34yearsofrajavintemakan എന്ന ടാഗ് ആരാധകർ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. 24 മണിക്കൂർ കൊണ്ട് മലയാള സിനിമയിൽ നിന്നും നേടുന്ന ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത ഹാഷ് ടാഗ് എന്ന റെക്കോർഡ് മോഹൻലാൽ സ്വന്തമാക്കി.
24 മണിക്കൂറിൽ നേടുന്ന ഏറ്റവും കൂടുതൽ ഹാഷ് ടാഗ് എന്ന റെക്കോർഡ് മോഹൻലാൽ ആരാധകർ നേടിയപ്പോൾ മമ്മൂക്കയുടെ പിറന്നാളിന് ആരാധകർ ഉണ്ടാക്കിയ 3 മില്യൺ ഹാഷ് ടാഗ് എന്ന റെക്കോർഡ് ആണ്. ആദ്യ ഒരു മില്യണും രണ്ടു മില്യനും മോഹൻലാൽ ആരാധകർ സ്വന്തമാക്കിയപ്പോൾ 3 മില്യൺ എന്ന റെക്കോർഡ് മമ്മൂക്ക ആരാധകർ നേടി. എന്നാൽ നാലു മില്യനും അഞ്ചു മില്യനും നേടി മോഹൻലാൽ ആരാധകർ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ചു എന്ന് വേണം പറയാൻ.
Leave a Comment
You must be logged in to post a comment.