രാജ്യത്ത് കൊറോണ ഭീതിയിൽ ജനങ്ങൾ നിൽക്കുമ്പോൾ അവർക്ക് വേണ്ടത്ര പിന്തുണ നൽകുന്നത് ജനങ്ങൾക്ക് ഇടയിൽ ഉള്ള സിനിമ താരങ്ങൾ വഴിയും കൂടിയാണ്. കൊറോണ എന്ന വൈറസിന് എതിരെ വേണ്ടത് ഭീതിയല്ല മറിച്ചു ജാഗ്രതയാണ് വേണ്ടത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുന് പിന്തുണയുമായി മലയാളത്തിന്റെ സിനിമ പ്രവർത്തകരിൽ ഭൂരിഭാഗവും എത്തിയിരുന്നു.
ഇതിനു ഇടയിൽ ആണ് മോഹൻലാൽ പറഞ്ഞ ചില വാക്കുകൾ മാത്രം ക്രോപ്പ് ചെയ്തു ഒരു വിഭാഗം വിവാദ രീതിയിൽ വാർത്തകളും അതിനൊപ്പം ട്രോളുകൾ ഉണ്ടാക്കിയത്. എന്നാൽ അതിന്റെ കൃത്യമായ വാക്കുകൾ അടങ്ങുന്ന പോസ്റ്റുമായി ലാലേട്ടൻ ഇപ്പോൾ എത്തിയിരിക്കുകയാണ്. ലാലേട്ടന്റെ പോസ്റ്റ് ഇങ്ങനെ..
ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു.
നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ.
പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.
#JantaCurfew #Covid19 #CoronaAwareness
Leave a Comment
You must be logged in to post a comment.