Mohanlal Special

രഞ്ജിത് ആ ചിത്രത്തിൽ കൂടി മലയാളത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കി; മോഹൻലാൽ പറയുന്നു..!!

മലയാളത്തിൽ ഒട്ടേറെ വ്യത്യസ്തങ്ങൾ ആയ ചിത്രങ്ങൾ ചെയ്തിട്ടുള്ള കഥയും തിരക്കഥയും അതോടൊപ്പം സംവിധാനവും ചെയ്യുന്ന ആൾ ആണ് രഞ്ജിത്. ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയതാരം കൂടി ആണ് രഞ്ജിത്. സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല മികച്ച അഭിനേതാവ് കൂടി ആണെന്ന് രഞ്ജിത് ഒട്ടേറെ ചിത്രങ്ങളിൽ കൂടി തെളിയിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും ഓർമകളിൽ ഉണ്ടാകുന്ന ദേവാസുരത്തിനും ആറാം തമ്പുരാനും നരസിംഹത്തിനും ഒക്കെ തിരക്കഥ രചിച്ചത് രഞ്ജിത് ആയിരുന്നു.

രഞ്ജിത് സംവിധാനം ചെയ്ത ആദ്യ ചിത്രത്തിൽ നായകൻ മോഹൻലാൽ ആയിരുന്നു. രാവണപ്രഭു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു രഞ്ജിത്തിന്റെ സംവിധായകൻ ആയുള്ള അരങ്ങേറ്റം. രഞ്ജിത് അവസാനം സംവിധാനം ചെയ്ത ഡ്രാമയിലും നായകൻ മോഹൻലാൽ തന്നെ ആയിരുന്നു. ചന്ദ്രോത്സവം , റോക്ക് ആൻഡ് റോൾ , സ്പിരിറ്റ് , ലോഹം എന്നിവയെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നത് ആയിരുന്നു. ഇപ്പോൾ രഞ്ജിത്തിനെ കുറിച്ച് മോഹൻലാൽ നടത്തിയ ഒരു പഴയ അഭിപ്രായ പ്രകടനം ആണ് വൈറൽ ആകുന്നത്. മലയാള സിനിമയെ ഭയങ്കരമായ ഒരു സിനിമയിലേക്ക് മാറ്റിയത് ഒരു പക്ഷേ രഞ്ജിത്ത് ആയിരിക്കുമെന്ന് മോഹൻലാൽ സദസ്സിൽ തുറന്ന് പറയുകയുണ്ടായി.

നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോയിയെന്നും മോഹൻലാൽ വ്യക്തമാക്കി. വളരെ തമാശ രൂപേണയാണ് ഇത്‌ പറയുന്നതെങ്കിലും അതും ഒരു പുതിയ വെളിപാടായിരുന്നു എന്ന് മോഹൻലാൽ തുറന്ന് പറയുകയുണ്ടായി.

ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യ മനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്താനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി. രഞ്ജിത്തിന്റെ പാത തുടർന്ന് ഒരുപാട് പേർ ഇന്ന് മലയാള സിനിമയിലേക്ക് വരുന്നുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മവരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവ രീതിയുമാണെന് മോഹൻലാൽ വ്യക്തമാക്കി.

Leave a Comment