News

ദൃശ്യം 2ന്റെ സെറ്റിലേക്ക് സ്വാഗതം; മീനക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ..!!

തെന്നിന്ത്യൻ നായികയായി ഒരുകാലത്ത് തിളങ്ങി നിന്ന താരം മീനയുടെ ജന്മദിനം ആണ് ഇന്ന്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് മീന. നിരവധി മലയാളം ചിത്രങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ചെയ്തത് മോഹൻലാലിനൊപ്പം ആയിരുന്നു. മലയാളത്തിൽ വലിയ വിജയം ആയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

സെപ്റ്റംബർ 14 ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇന്ന് മീനയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നു എത്തിയിരിക്കുകയാണ് ലാലേട്ടൻ.

കൂടെ ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് സ്വാഗതവും ചെയ്യുന്നുണ്ട്. മലയാളം സിനിമകളുടെ റിലീസുകൾ നിർത്തി വെച്ചിട്ട് മാസങ്ങൾ ആയതോടെ മറക്കാർ അടക്കം ഉള്ള വമ്പൻ ചിത്രങ്ങൾ വൈകി ആണ് എത്തും എന്നും അതിനു മുന്നേ ദൃശ്യം 2 എത്തും എന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു.

Happy Birthday Meena and Welcoming you to the sets of #Drishyam2

Posted by Mohanlal on Tuesday, 15 September 2020

Leave a Comment