Movie Reports

മരക്കാർ ട്രെയ്ലറും എത്തി; ഡിസംബർ 2 മരക്കാർ ലോക വ്യാപകമായി റിലീസ് ചെയ്യും..!!

ആ വിസ്മയ സൃഷ്ടി കണ്മുന്നിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ പ്രമോഷനും അവസാന ഘട്ടത്തിൽ ആണ്. റിലീസ് ഡിസംബർ 2 പ്രഖ്യാപിച്ച ചിത്രത്തിന്റെ രണ്ടാം ട്രൈലെർ എത്തി.

കണ്ണഞ്ചിപ്പിക്കുന്ന യുദ്ധ രംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും അതുപോലെ വിഷ്വൽ ട്രീറ്റുമാണ് ചിത്രം എന്ന് കാണിക്കുന്നത് തന്നെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് കാണിക്കുന്നതാണ് ച്ത്രത്തിന്റെ രണ്ടാം ട്രെയ്ലറും.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്ലാലിന് പുറമേ പ്രണവ് മോഹൻലാൽ, പ്രഭു അർജുൻ, ഫാസിൽ, സുനില്‍ ഷെട്ടി മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരക്കാർ പ്രദര്ശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം അറുന്നൂറോളം സ്‌ക്രീനുകൾ ചാർട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ് സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.