പ്രണവ് മോഹൻലാലിനെ നായകൻ ആക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. കല്യാണി പ്രിയദർശൻ ആണ് പ്രണവിന് നായികയായി എത്തുന്നത്. ചിത്രത്തിൽ അരുൺ കുര്യനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
മലയാളത്തിലെ യുവനിരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് അരുൺ കുര്യൻ. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു അരുൺ കുര്യന്റെ അരങ്ങേറ്റം. വെളിപാടിന്റെ പുസ്തകം, താമശ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഹൃദയം പാലക്കാടു നിന്നും ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്തു. ചിത്രം ഓണത്തിന് ആണ് തീയറ്ററുകളിൽ എത്തുന്നത്.