Mohanlal Special

പഴയ മോഹൻലാലായി, അതെ ഊർജത്തോടെ, ഗാംഭീര്യത്തോടെ, പ്രൗഢിയോടെ കാണാൻ സാധിക്കുന്നു എങ്കിൽ; അതിൽ ഞങ്ങൾ അഭിമാനിക്കുന്നു..!!

എല്ലാ വർഷവും മോഹൻലാൽ മുടങ്ങാതെ ചെയ്യുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ആയുർവേദ ചികിത്സ. കൊറോണ കാലം ആയിട്ട് കൂടി ലാലേട്ടൻ അതിന് മാറ്റം വരുത്തിയില്ല. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പെരിങ്ങോടുള്ള ഹെറിറ്റേജ് ആയുർവേദ ട്രീറ്റ്മെന്റ്സ് എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. പോസ്റ്റ് ഇങ്ങനെ..

ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു. ആ സമയത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ. ഒരാഴ്ച്ചയോളം‌ നീണ്ട് നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ.

ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം. കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്പ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.

ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി ഊർജ്ജത്തോടെ, ഗാംഭീര്യത്തോടെ, പ്രൗഢിയോടെ..

നമുക്ക് കാണാൻ സാധിക്കുന്നതിൽ ഒരു ചെറിയ പങ്ക് ഗുരുകൃപക്ക് സാധിച്ചു എങ്കിൽ, അതാണ് ഗുരുകൃപ. ഞ്ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം, അഭിമാനത്തോടെ ആ ഗുരുസമക്ഷം നമസ്കരിക്കുന്നു. ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദിക് ട്രീറ്റ്മെന്റ്സ് പെരിങ്ങോട്.

https://www.facebook.com/190621794376129/posts/3136976949740584/

Leave a Comment