Movie Reports

ഇനി എമ്പുരാൻ നാളുകൾ തിരക്കഥ പൂർത്തിയായി; പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ…!!

മലയാളത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി മാറിയ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രം കൂടിയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്.

മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്, സായി കുമാർ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ചിത്രത്തിൻറെ രണ്ടാം ഭാഗത്തേക്കുള്ള ലീഡ് തുറന്നിട്ടു കൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. എംപുരാൻ എന്നാണ് രണ്ടാംഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. മുരളി ഗോപി തന്നെയാണ് എംപുരാൻ തിരക്കഥ ഒരുക്കുന്നത്.

തിരകഥയുടെ പൂർണ്ണ രൂപം ഇന്ന് സംവിധായകൻ പൃഥ്വിരാജിന് മുരളി ഗോപി കൈമാറി. ഇരുവരും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഈ വിവരം ആരാധകരെ അറിയിച്ചു. “മനസ്സിൽ ഒരു കഥയായി മാത്രം ഉണ്ടായിരുന്ന എമ്പുരാൻ ഇന്നെൻറെ മനസ്സിലൊരു പൂർണ്ണ ചിത്രം ആയി തെളിഞ്ഞിരിക്കുന്നു.” മുരളി ഗോപിയും ഒത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇങ്ങനെ ഫേസ്ബുക്കിൽ കുറിച്ചു.

“എൻറെ സംവിധായകൻ സഹോദരനൊപ്പം” എന്നാണ് മുരളി ഗോപി പൃഥ്വിരാജിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സംവിധായകൻ എന്നതിലുപരി ഒരു ആരാധകൻ എന്ന നിലയിലാണ് താൻ ചിത്രത്തെ സമീപിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കാൻ താൻ കാത്തിരിക്കുകയാണ് എന്നും ഫേസ്ബുക്കിൽ പൃഥ്വിരാജ് കുറിച്ചു.

Leave a Comment