Movie Reports

തീയറ്റർ ആയാലും ഒടിടി ആയാലും ആളുകളെ ആകർഷിക്കാൻ ലാലേട്ടനെ കഴിയൂ; ഉണ്ണി മുകുന്ദൻ ദൃശ്യത്തെ കുറിച്ച്..!!

അങ്ങനെ കാത്തിരുന്ന ദൃശ്യ വിസ്മയം റിലീസ് ആയി. ആരാധകർക്ക് ആവേശം കൊള്ളാൻ ഒട്ടേറെ ഘടകങ്ങൾ ഉണ്ടായിട്ടും കൊറോണ മൂലം തീയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ഫെബ്രുവരി 19 നു ആമസോൺ പ്രൈമിൽ റീലീസ് ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ നിരവധി താരങ്ങൾ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റുമായി എത്തിയിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു..

ദൃശ്യം 2 കണ്ടു. മനോഹരമായ സിനിമ. പുതിയ വഴി തെളിച്ച ദൃശ്യം സിനിമയുടെ വളരെ മികച്ചതാക്കി ചെയ്ത തുടർ ഭാഗം. വളരെ പ്രയാസമുള്ള കാര്യം വിജയത്തിലേക്കെത്തിച്ച ജീത്തു ജോസഫിന് കെെയ്യടികൾ. ലാലേട്ടൻ ലെജൻഡ്. എന്നത്തേയും ക്രൗഡ് പുള്ളർ ആണ്. അത് ഒടിടി ആയാലും തീയ്യറ്ററിൽ ആയാലും.

കാണികളെ സിനിമയിലേക്ക് ആകൃഷ്ടരാക്കുന്നു. വളരെ സൂക്ഷമവും ആശ്ചര്യവുമായ പ്രകടനമാണ് മോഹൻലാൽ സിനിമയിൽ ഉടനീളം. ഒരു നടനെന്ന രീതിയിൽ മുരളി ഗോപിയുടെ ഏറ്റവും മികച്ചത്. എങ്ങനെയാണോ മുരളി ഗോപി തന്‍റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് അത് പോലെ മനോഹരമായ പ്രകടനമായിരുന്നു.