Movie Reports

ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംഭവിച്ചേക്കാം; ചർച്ചകൾ നടന്നു; ആന്റണി പെരുമ്പാവൂർ…!!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ആകാംക്ഷയിൽ ആയിരുന്ന മോഹൻലാൽ ആരാധകർ ഇപ്പോൾ വളരെയധികം സന്തോഷത്തിലും അതോടൊപ്പം ചെറിയ സങ്കടത്തിലും ആണെന്ന് വേണം എങ്കിൽ പറയാം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടിയിൽ എത്തിയപ്പോൾ വമ്പൻ പ്രതികരണം ആണ് ലഭിക്കുന്നത്.

അതുപോലെ തന്നെ തീയറ്റർ റിലീസ് ആകാത്തതിന്റെ നിരാശയും ആരാധകർക്ക് ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്ന ആശയം വന്നപ്പോൾ അത് ആദ്യത്തേതിനോട് നീതി പുലർത്തണം എന്ന ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു. രണ്ടാം ഭാഗങ്ങൾ പലപ്പോഴും പാളി പോകാറുണ്ട്.

എന്നാൽ ജീത്തു വളരെ സമയം എടുത്തു തീർത്ത ഒരു തിരക്കഥ ആണ് ദൃശ്യം 2 വിന്റേത്. അതുകൊണ്ട് തന്നെ അതിന്റെ ഫലം സിനിമയിൽ ഉണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാൻ വേണ്ടി ഒരുക്കിയ ഒരു ചിത്രം കൂടി ആണ് ദൃശ്യം 2. സിനിമയുടെ വേൾഡ് പ്രീമിയർ കഴിഞ്ഞതോടെ ജീത്തുവിനെയും ലാൽ സാറിനെയും വിളിച്ചിരുന്നു. ഇരുവരും ചിത്രത്തിൽ സന്തുഷ്ടരാണ്. ദൃശ്യത്തിന് ഒരു തുടർച്ച കൂടി ജീത്തു ജോസഫിന്റെ മനസ്സിലുണ്ട്.

അത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലായതാണ്. ലാൽ സാറും ജീത്തുവുമായി അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സംഭവിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യം 2 ന് റീമേക്കുകൾ ഉണ്ടാകും. തീയറ്ററിൽ റിലീസ് ആവാത്തതിന് നിരാശയുണ്ട്‌. നിലനിൽപ്പിന്റെ ഭാഗമായാണ് ഒടിടിയിൽ പ്രദർശനം നടത്തിയത്. തീയറ്ററിൽ റിലീസ് തന്നെയാണ് എന്റെയും ആഗ്രഹം.

Leave a Comment