അച്ഛനും ആയി വഴക്കിട്ട് മലയാളത്തിന്റെ സൂപ്പർ താരവുമായ മോഹൻലാലിനൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട മൂന്നു വയസ്സുകാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്. ആദ്യ ചിത്രം തന്നെ വമ്പൻ വിജയം ആക്കിയ സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്റെ കഥയാണ് വായിച്ച എല്ലാവരിലും ചിരി പടർത്തുന്നത്.
അനൂപ് സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന് ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ ഫോണിന്റെ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു.
ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.’
2020 – ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ…’ അനൂപ് കുറിച്ചു.
സുരേഷ് ഗോപിയും ദുൽഖർ സൽമാനും ശോഭനയും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമായിരുന്നു അനൂപ് സത്യൻ സംവിധാനം ചെയ്തത്. 2020 പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയം ആയി മാറുകയും ചെയ്തു.
Leave a Comment
You must be logged in to post a comment.